ഇന്ത്യ ഇന്ന് അഞ്ചാമങ്കത്തിന്; ലക്ഷ്യം ആദ്യപരന്പര

By SUBHALEKSHMI B R.13 Feb, 2018

imran-azhar

പോര്‍ട് എലിസബത്ത്: പരന്പര വിജയം ലക്ഷ്യമിട്ട് അഞ്ചാം ഏകദിനത്തിന് ടീം ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം വൈകിട്ടു 4.30 മുതലാണ് മത്സരം. ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യ പരന്പര വിജയമെന്ന അപൂര്‍വനേട്ടം ഇന്ത്യയ്ക്ക് സ്വന്തം. ഇന്ത്യയുടെ കൈക്കുഴ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണ് പിച്ച്. ഇവിടെ നടന്ന അവസാന രണ്ട് ഏകദിനങ്ങളിലും വിക്കറ്റു വേട്ടയില്‍ തിളങ്ങിയത് സ്പിന്‍ബോളര്‍മാരാണ്. ഇമ്രാന്‍ താഹിറും തബ്രായിസ് ഷംസിയുമടക്കമുള്ള ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്ക് ഇതു ഭാഗ്യഗ്രൌണ്ടാണ്.

 

പക്ഷേ, ടീം ഇന്ത്യ ഇവിടെ കളിച്ച അഞ്ചു മത്സരങ്ങളിലും തോറ്റുവെന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. ചാഹലും കുല്‍ദീപ് യാദവും തന്നെയാകും ടീം ഇന്ത്യയുടെ വജ്രായുധങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യയെ പുറത്തിരുത്തി പകരം കേദാര്‍ ജാദവിന് അവസരം നല്‍കാനും സാധ്യതയുണ്ട്.

ഇന്ത്യന്‍ ബാറ്റിങ് വിരാട് കോഹ്ലിയിലും ശിഖര്‍ ധവാനിലും മാത്രമായി ഒതുങ്ങുന്നുവെന്നതാണ് മറ്റൊരു ആശങ്ക

OTHER SECTIONS