അർധശതകവുമായി രോഹിത്ത് പുറത്ത്; ഇന്ത്യ 141/1 (25.0) ലൈവ്

By Sooraj Surendran .22 12 2019

imran-azhar

 

 

കട്ടക്ക്: വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അർധശതകവുമായി രോഹിത്ത് ശർമയാണ് പുറത്തായത്. 63 പന്തിൽ 8 ബൗണ്ടറിയും 1 സിക്സറുമടക്കം 63 റൺസാണ് നേടിയത്. ജേസൺ ഹോൾഡറിന്റെ പന്തിൽ ഷൈ ഹോപ്പ് എടുത്ത ക്യാച്ചിലൂടെയാണ് രോഹിത് ശർമ്മ പുറത്തായത്. 75 പന്തിൽ 64 റൺസുമായി കെ എൽ രാഹുൽ, 9 പന്തിൽ 10 റൺസുമായി ക്യാപ്റ്റൻ വിരാട് കോലി എന്നിവരാണ് ക്രീസിൽ. 25 ഓവറുകൾ പിന്നിടുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

 

OTHER SECTIONS