ടോസ് നേടിയ ഹാര്‍ദിക് ബാറ്റിങ് തിരഞ്ഞെടുത്തു

By RK.28 06 2022

imran-azhar

 

മാലഹൈഡ് (അയര്‍ലന്‍ഡ്): അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.

 

ഋതുരാജ് ഗെയ്ക്വാദ്, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് പകരം സഞ്ജു സാംസണ്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്ണോയ് എന്നിവര്‍ ടീമിലെത്തി. അയര്‍ലന്‍ഡ് ടീമില്‍ മാറ്റമില്ല.

 

ഋതുരാജ് കളിക്കാത്തതോടെ ഇഷാന്‍ കിഷനൊപ്പം സഞ്ജു ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. ഉമ്രാന്‍ മാലിക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

 

ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ ഏഴുവിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ചൊവ്വാഴ്ചയും ജയിച്ചാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം പരമ്പര നേടും.

 

 

OTHER SECTIONS