കേപ്ടൗണില്‍ വിജയത്തിന് അരികില്‍ ദക്ഷിണാഫ്രിക്ക; പീറ്റേഴ്സണിന് അര്‍ദ്ധ സെഞ്ച്വറി

By RK.14 01 2022

imran-azhar


കേപ്ടൗണ്‍: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം വിജയത്തിലേക്ക് ബാറ്റെടുത്ത് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക നിലവില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയിലാണ്. എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ ജയത്തിലേക്ക് അവര്‍ക്കിനി 92 റണ്‍സ് കൂടി മതി.

 

അര്‍ധ സെഞ്ച്വറി പിന്നിട്ട കീഗന്‍ പീറ്റേഴ്സണും (53*) റാസ്സി വാന്‍ഡെര്‍ ദസ്സനുമാണ് (11*) ക്രീസില്‍.

 

ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം (16), നായകന്‍ ഡീന്‍ എള്‍ഗാര്‍ (30) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍. ഷമിയും ബുംറയുമാണ് ഇന്ത്യക്ക് വേണ്ടി വിക്കറ്റുകള്‍ വീഴ്ത്തിയത്.

 

 

OTHER SECTIONS