രാജ്‌കോട്ടിൽ ഇന്ത്യയുടെ മധുരപ്രതികാരം; ജയം 36 റൺസിന്

By Sooraj Surendran .17 01 2020

imran-azhar

 

 

രാജ്കോട്ട്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ബാറ്റിങ്ങിലും, ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഇന്ത്യ 36 റൺസിനാണ് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ഇന്ത്യ ഒപ്പത്തിനൊപ്പമെത്തി. 341 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഓസീസ് 49.1 ഓവറിൽ 304 റൺസിന് പുറത്താകുകയായിരുന്നു. ബൗളിങ്ങിൽ പേസർ മുഹമ്മദ് ഷമി 3 വിക്കറ്റുകൾ നേടി. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, നവദീപ് സെയ്‌നി എന്നിവർ രണ്ട് വിക്കറ്റ് വീതവും, ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി.

 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 340 റൺസാണ് നേടിയത്. മുൻനിര താരങ്ങൾ തിളങ്ങിയ മത്സരത്തിൽ ശിഖർ ധവാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 90 പന്തിൽ 13 ബൗണ്ടറിയും, 1 സിക്സറുമടക്കം 96 റൺസാണ് ധവാൻ നേടിയത്. ക്യാപ്റ്റൻ വിരാട് കോലി 76 പന്തിൽ 6 ബൗണ്ടറിയടക്കം 78 റൺസും നേടി. ലെഗ് സ്പിന്നർ ആദം സാംബയുടെ പന്തിൽ മിച്ചൽ സ്റ്റാർക്ക് എടുത്ത ക്യാച്ചിലൂടെയാണ് കോലി പുറത്തായത്.


കെ എൽ രാഹുൽ 52 പന്തിൽ 6 ബൗണ്ടറിയും 3 സിക്സറുമടക്കം 80 റൺസ് നേടി. അലക്സ് ക്യാരി റൺ ഔട്ടിലൂടെയാണ് രാഹുലിനെ പുറത്താക്കിയത്. അതേസമയം 8 റൺസ് അകലെ 42 റൺസുമായി രോഹിത് ശർമ്മ പുറത്തായി. സാംബയാണ് രോഹിതിനെ പുറത്താക്കിയത്. ബൗളിങ്ങിൽ ഓസ്‌ട്രേലിയക്കായി ആദം സാംബ 3 വിക്കറ്റുകൾക്കും, കെയ്ൻ റിച്ചാർഡ്സൺ 2 വിക്കറ്റുകളും നേടി.

 

OTHER SECTIONS