കട്ടക്കിൽ 'നെഞ്ചുവിരിച്ച്' ഇന്ത്യ; ജയം 4 വിക്കറ്റിന്, പരമ്പര

By Sooraj Surendran .22 12 2019

imran-azhar

 

 

കട്ടക്ക്: ടി ട്വൻറി പരമ്പരയ്ക്ക് പിന്നാലെ വിൻഡീസിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ അവസാന മത്സരത്തിൽ 4 വിക്കറ്റുകൾക്കാണ് വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 81 പന്തിൽ 9 ബൗണ്ടറിയടക്കം 85 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോലിയുടെയും, 63 പന്തിൽ 8 ബൗണ്ടറിയും 1 സിക്സറുമടക്കം 63 റൺസ് നേടിയ രോഹിത് ശർമയുടെയും, 89 പന്തിൽ 8 ബൗണ്ടറിയും 1 സിക്സറുമടക്കം 77 റൺസ് നേടിയ കെ എൽ രാഹുലിന്റെയും തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

 

ടോസ് നഷ്ടപ്പെട്ട വിൻഡീസ് 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 315 റൺസാണ് നേടിയത്. മോശം പ്രകടനമാണ് മധ്യനിര കാഴ്ചവെച്ചത്. 50 പന്തിൽ 21 റൺസുമായി എവിൻ ലൂയിസ്, ഷൈ ഹോപ്പ് (50 പന്തിൽ 42), 48 പന്തിൽ 38 റൺസുമായി റോസ്‌റ്റൺ ചെയ്‌സ്, 33 പന്തിൽ 37 റൺസുമായി ഷിംറോൺ ഹേറ്റ്മേയർ എന്നിവർക്ക് തിളങ്ങാനായില്ല. അഞ്ചാം വിക്കറ്റ് പാർട്ണർഷിപ്പിൽ ഒത്തുചേർന്ന കീറൺ പൊള്ളാർഡും, നിക്കോളാസ് പൂരാനും നടത്തിയ ചെറുത്ത് നിൽപ്പ് ഫലം കണ്ടു. പൊള്ളാർഡ് 51 പന്തിൽ 3 ബൗണ്ടറിയും 7 സിക്സറുമടക്കം 74 റൺസ് നേടിയപ്പോൾ, പൂരാൻ 64 പന്തിൽ 10 ബൗണ്ടറിയും 3 സിക്സറുമടക്കം 89 റൺസാണ് നേടിയത്.

 

വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. രോഹിത് ശർമ 3 പന്തിൽ 8 ബൗണ്ടറിയും 1 സിക്സറുമടക്കം 63 റൺസ് നേടിയപ്പോൾ, ക്യാപ്റ്റൻ വിരാട് കോലി 81 പന്തിൽ 9 ബൗണ്ടറിയടക്കം 85 റൺസ് നേടി, കെ എൽ രാഹുൽ 89 പന്തിൽ 8 ബൗണ്ടറിയും 1 സിക്സറുമടക്കം 77 റൺസും നേടി. അവസാന ഓവറുകളിൽ ജഡേജയും ഷാർഡുൾ ടാക്കൂറും നടത്തിയ പോരാട്ടമാണ് ഇന്ത്യക്ക് പരമ്പര സമ്മാനിച്ചത്. 34 പന്തിൽ 4 ബൗണ്ടറിയുമായി 39 റൺസാണ് ജഡേജ നേടിയത്. 6 പന്തിൽ 2 ബൗണ്ടറിയും 1 സിക്സുമടക്കം ഷാർഡുൾ ടാക്കൂർ 17 റൺസും നേടി. വിൻഡീസിനായി കീമോ പോൾ 3 വിക്കറ്റുകൾ വീഴ്ത്തി.

 

OTHER SECTIONS