ലോകകപ്പ് തോൽവിക്ക് പകരംവീട്ടി ഇന്ത്യ; ന്യൂസീലന്‍ഡിനെതിരെ ഏഴുവിക്കറ്റ് ജയം, പരമ്പര

By സൂരജ് സുരേന്ദ്രൻ .19 11 2021

imran-azhar

 

 

റാഞ്ചി: ന്യൂസീലന്‍ഡിനെതിരായ ടി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസീലന്‍ഡിനെ ഏഴു വിക്കറ്റിന് തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് നേടിയത്.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 17.2 ഓവറിൽ ലക്ഷ്യം മറികടന്നു.

 

49 പന്തിൽ 6 ഫോറും, 2 സിക്സുമടക്കം 65 റൺസ് നേടിയ കെ എൽ രാഹുൽ, 36 പന്തിൽ 1 ഫോറും, 5 സിക്സുമടക്കം 55 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.

 

പന്തും വെങ്കടേഷും 12 റണ്‍സ് വീതമെടുത്ത് പുറത്താവാതെ നിന്നു. കിവീസിനായി സൗത്തി നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് നേടിയത്.


15 പന്തിൽ 31 റൺസ് നേടിയ ഓപ്പണർ മാർട്ടിൻ ഗപ്ടിലും, 28 പന്തിൽ 31 റൺസ് നേടിയ ഡാർലി മിച്ചലും ന്യൂസിലൻഡിന് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. ഗപ്റ്റിലിനെ ദീപക് ചഹാറും, മിച്ചലിനെ ഹർഷൽ പട്ടേലുമാണ് പുറത്താക്കിയത്.

 

ബാറ്റിങ് പവര്‍പ്ലേയില്‍ ന്യൂസീലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തു.17 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത ചാപ്മാനെ അക്ഷര്‍ പട്ടേൽ പുറത്താക്കി. ടിം സീഫേര്‍ട്ട് 13 റൺസുമായി പുറത്തായി.

 

21 പന്തിൽ 34 റൺസ് നേടിയ ഗ്ലെൻ ഫിലിപ്‌സാണ് ന്യൂസീലൻഡ് നിരയിലെ ടോപ് സ്‌കോറർ.

 

ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റ മത്സരം കളിച്ച ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു.

 

അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

 

OTHER SECTIONS