പാക് സാന്നിധ്യം: ജോഹോര്‍ കപ്പില്‍ ഇന്ത്യ പങ്കെടുക്കില്ല

By Shyma Mohan.14 Apr, 2017

imran-azhar

 
   ന്യൂഡല്‍ഹി: ഒക്ടോബറില്‍ മലേഷ്യയില്‍ നടക്കാനിരിക്കുന്ന സുല്‍ത്താന്‍ ഓഫ് ജോഹോര്‍ കപ്പില്‍ ഇന്ത്യ പങ്കെടുക്കില്ല. പാകിസ്ഥാന്റെ സാന്നിധ്യത്തെ തുടര്‍ന്നാണ് ഇന്ത്യ മത്സരത്തില്‍ നിന്ന് പിന്‍മാറുന്നത്. 2014 ചാമ്പ്യന്‍സ് ട്രോഫിക്കിടെയുണ്ടായ സംഭവ വികാസങ്ങളില്‍ പാകിസ്ഥാന്‍ നിരുപാധികം മാപ്പ് പറയാത്ത സാഹചര്യത്തില്‍ പാകിസ്ഥാന്‍ പങ്കെടുക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ പങ്കെടുക്കില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള പിന്‍മാറ്റം. ഇക്കഴിഞ്ഞ ജനുവരിയിലാണ് പാകിസ്ഥാന്‍ നിരുപാധികം മാപ്പപേക്ഷ എഴുതിനല്‍കിയാലേ പാകിസ്ഥാനുമായി മത്സരത്തിനുള്ളൂ എന്ന നിലപാട് ഹോക്കി ഇന്ത്യ കൈക്കൊണ്ടത്. അണ്ടര്‍ 21 ഹോക്കി ടൂര്‍ണ്ണമെന്റാണ് സുല്‍ത്താന്‍ ഓഫ് ജോഹോര്‍ കപ്പ്. 2015ല്‍ ഇന്ത്യ ജോഹോര്‍ കപ്പ് നേടിയിരുന്നു.

OTHER SECTIONS