ഇന്ത്യ ഓപ്പണ്‍ 2018 ഫൈനലില്‍ പി.വി സിന്ധുവിന് തോല്‍വി

By Shyma Mohan.04 Feb, 2018

imran-azhar


    ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ 2018 ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ പി.വി സിന്ധുവിന് പരാജയം. 11ാം നമ്പര്‍ താരം അമേരിക്കയുടെ ബെയ് വെന്‍ സാംഗിനോടാണ് സിന്ധു പരാജയമേറ്റു വാങ്ങിയത്. ഡല്‍ഹിയിലെ സിരി ഫോര്‍ട്ട് സ്േപാര്‍ട്‌സ് കോംപ്ലക്‌സില്‍ ഇന്ന് നടന്ന ഫൈനലിലാണ് സിന്ധുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. ഒരു മണിക്കൂര്‍ ഒമ്പത് മിനിറ്റ് നീണ്ട മൂന്ന് സെറ്റ് മത്സരങ്ങള്‍ക്കൊടുവിലാണ് സിന്ധു സാംഗിനോട് കീഴടങ്ങിയത്. സ്‌കോര്‍: 18-21, 21-11, 20-22

OTHER SECTIONS