അമ്പെയ്‌ത്ത്‌: ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവിനെ അട്ടിമറിച്ച് ഇന്ത്യയുടെ അതാനു ദാസ് പ്രീ-ക്വാര്‍ട്ടറില്‍

By sisira.29 07 2021

imran-azhar

 

 

 

ടോക്യോ: ദക്ഷിണ കൊറിയയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ജിന്‍യെക് ഓയെ പുരുഷന്‍മാരുടെ അമ്പെയ്ത്തില്‍ വ്യക്തിഗത ഇനത്തില്‍ അട്ടിമറിച്ച് ഇന്ത്യയുടെ അതാനു ദാസ് പ്രീ-ക്വാര്‍ട്ടറില്‍ കടന്നു.

 

അഞ്ചു സെറ്റ് മത്സരം പൂര്‍ത്തിയായപ്പോള്‍ ഇരുവരും 5-5ന് സമനില പാലിച്ചതോടെ ഷൂട്ട് ഓഫിലാണ് വിജയിയെ കണ്ടെത്തിയത്. 6-5-ന് ദാസ് മത്സരം സ്വന്തമാക്കി.

 

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ദക്ഷിണ കൊറിയക്കായി സ്വര്‍ണ മെഡല്‍ നേടിയ താരമാണ് ജിന്‍യെക്.


പ്രീ-ക്വാര്‍ട്ടറില്‍ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ജപ്പാന്റെ താകഹാരു ഫുറുകാവയാണ് ദാസിന്റെ എതിരാളി.

OTHER SECTIONS