ആദ്യ സന്നാഹ മത്സരം ; ഇന്ത്യ ഇന്ന് ലെസ്റ്റര്‍ഷെയറിനെ നേരിടും.

By Ameena Shirin s.23 06 2022

imran-azhar

ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ലെസ്റ്റര്‍ഷെയറിനെ നേരിടും. ഇംഗ്ലണ്ടിനെതിരെ ജൂലൈ ഒന്നിന് തുടങ്ങുന്ന ബിര്‍മിങ്ങ്ഹാം ടെസ്റ്റിന് മുന്നോടിയായിട്ടാണ് ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നത്.

 

എട്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ടെസ്റ്റ് കളിക്കുന്നത്. അതിനാല്‍ എല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കും അവസരം കിട്ടുന്ന രീതിയിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ സ്‌ക്വാഡിലുള്ള 15 പേരും ഇരു ടീമിലുമായി കളിക്കും.

 

ചേതേശ്വര്‍ പൂജാര, റിഷബ് പന്ത്, ജ്‌സപ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഇന്ത്യന്‍ ടീമിനെതിരെ കളിക്കും. നാല് ദിവസത്തെ സന്നാഹ മത്സരത്തില്‍ ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വരാട് കോഹ്ലി, ഹനുമ്മ വിഹാരി, രവീന്ദ്ര ജഡേജ, കെ എസ് ഭരത്, ഷര്‍ദൂല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ കളിക്കും.

 

കഴിഞ്ഞ വര്‍ഷം കൊവിഡിനെത്തുടര്‍ന്ന് ഉപേക്ഷിച്ച അവസാന ടെസ്റ്റ് മത്സരം കളിക്കാനാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. ആറ് മത്സരങ്ങളുടെ പരമ്പരയില്‍ 2-1 ന് ഇന്ത്യ മുന്നിലാണ്. ബിര്‍മിങ്ങ്ഹാം ടെസ്റ്റില്‍ തോല്‍ക്കാതിരുന്നാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

 

അതേസമയം ന്യൂസിലാന്റിനെതിരെയുള്ള പരമ്പരയിലൂടെ മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയ ഇംഗ്ലണ്ടിനെതിരെ വിജയിക്കാന്‍ ഇന്ത്യക്ക് കഠിന പ്രയത്‌നം തന്നെ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

OTHER SECTIONS