കൊറോണക്കെതിരായ പോരാട്ടം ; 20 ലക്ഷം രൂപ സമാഹരിച്ച് നൽകി ഇന്ത്യൻ വനിതാ ഹോക്കി ടീം

By online desk .04 05 2020

imran-azhar

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിനായി 20,01,130 രൂപ സംഭവനചെയ്ത് ഇന്ത്യൻ ഹോക്കി ടീം. പതിനെട്ടുദിവസം നീണ്ടുനിന്ന ഫിറ്റ്നസ് ചലഞ്ചിലൂടെ സമാഹരിച്ച തുകയാണ് ഇത് . ഈ തുക ടീം ഡൽഹി ആസ്ഥാനമായിപ്രവർത്തിക്കുന്ന ഉദയ് എൻ ജി ഒയ്ക്ക് നൽകും. തുക വൈറസ് ബാധ മൂലം പ്രതിസന്ധിയിലായ വിവിധ മേഖലകളിലെ രോഗികൾ , കുടിയേറ്റ തൊഴിലാളികള്‍, ചേരിനിവാസികള്‍ എന്നിവരുടെ അടിസ്ഥാന ആവശ്യത്തിനായി ഉപയോഗിക്കും.

 

ഓരോ ദിവസവും ടീമിലെ ഓരോതരങ്ങൾ വീതം സോഷ്യൽ മീഡിയയിൽ ഓരോ ഫിറ്റ്നസ് ചലഞ്ചുമായി എത്തും.തുടർന്ന് അവർ തങ്ങളുടെ സോഷ്യൽ മേടായ് ഹാൻഡിലിനെ പത്തുപേരെ ഈ ചലഞ്ചിന് ക്ഷണിക്കുകയും 100 രൂപ വീതം ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യും.ഈ ആശയത്തിന് പിന്തുണ നൽകിയ എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി
ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ പറഞ്ഞു.

OTHER SECTIONS