ശ്രമം വിഫലമായി: ഇന്ത്യന്‍ സെന്‍സേഷന്‍ അന്‍ഷു മാലിക്കിന് വെള്ളി

By Shyma Mohan.05 08 2022

imran-azhar

 

ബര്‍മിങ്ങാം: ഇന്ത്യന്‍ സെന്‍സേഷന്‍ ഗുസ്തി താരം അന്‍ഷു മാലിക്കിന് ഫൈനലില്‍ തോല്‍വി. വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഫൈനലില്‍ ധീരമായ ശ്രമം നടത്തിയെങ്കിലും വെള്ളി മെഡലില്‍ തൃപ്തിപ്പെടേണ്ടി വന്നു. നൈജീരിയയുടെ ഒഡുനായോ ഫോലുസാഡെ അഡെകുറോയാണ് അന്‍ഷുവിനെ പരാജയപ്പെടുത്തിയത്. 7-3 എന്ന സ്‌കോറിനാണ് അഡെകുറോ സ്വര്‍ണ്ണം നേടിയത്.

 

അതേസമയം അന്‍ഷു മാലിക്കിന്റെ കന്നി കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. ക്വാര്‍ട്ടര്‍ ഫൈനലിലും സെമിയിലും അത്യുഗ്രന്‍ പ്രകടനമായിരുന്നു അന്‍ഷു കാഴ്ച വെച്ചത്. വെറും 64 സെക്കന്റില്‍ ഓസ്‌ട്രേലിയയുടെ ഐറിന്‍ സിമിയോനിഡിസിനെ തോല്‍പ്പിച്ച അന്‍ഷു ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു.

OTHER SECTIONS