ഇന്ത്യക്ക് തിരിച്ചുവരവിനുള്ള സാധ്യത 30 ശതമാനം മാത്രം: സെവാഗ്

By Shyma Mohan.11 Jan, 2018

imran-azhar


    ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തിരിച്ചുവരവിനുള്ള സാധ്യത വെറും 30 ശതമാനം മാത്രമെന്ന് വീരേന്ദ്ര സെവാഗ്. ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 72 റണ്‍സിന് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് സെവാഗിന്റെ വിലയിരുത്തല്‍. ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ സാഹചര്യത്തില്‍ തിരിച്ചുവരവ് കടുപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. അവിടുത്തെ പിച്ചിനെ മുന്‍നിര്‍ത്തി ടീമില്‍ ആറ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരെയും നാല് ബൗളര്‍മാരെയും ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സെവാഗ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വിജയത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മ്മയുടെയും മികച്ച ബാറ്റിംഗ് ആവശ്യമെന്നും ഓവറില്‍ മൂന്ന് റണ്‍സ് വീതമെടുത്ത് പോസിറ്റീവായി ബാറ്റ് വീശാനും മുന്‍ ഓപ്പണര്‍ കൂടിയായ വീരേന്ദ്ര സെവാഗ് പറഞ്ഞു.


OTHER SECTIONS