ഇന്തോനേഷ്യന്‍ ഓപ്പണ്‍ ; പ്രണോയി സെമിയില്‍ പൊരുതി തോറ്റു

By sruthy .17 Jun, 2017

imran-azhar

 


ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോംഗിനെ തകര്‍ത്ത് മുന്നേറിയ ഇന്ത്യയുടെ അഭിമാന മലയാളി താരം എച്ച്.എസ്.പ്രണോയിയുടെ കുതിപ്പ് സെമിഫൈനലില്‍ അവസാനിച്ചു.

 


ജപ്പാന്റെ കസുമാസ സാകിയോടാണ് പ്രണോയ് സെമിയില്‍ പൊരുതി തോറ്റത്. കടുത്ത പോരാട്ടം കാഴ്ചവച്ച പ്രണോയ് ആദ്യ സെറ്റ് നേടിയ ശേഷമാണ് തോല്‍വി വഴങ്ങിയത് എന്നത് നിരാശ വര്‍ധിപ്പിച്ചു. സ്‌കോര്‍ 21-17, 26-28, 18-21.

 


ആദ്യ സെറ്റില്‍ ജപ്പാന്‍ താരത്തെ നിലം പരിശാക്കിയ പ്രണോയ് രണ്ടാം സെറ്റില്‍ കനത്ത പോരാട്ടം നടത്തി. 28-26 എന്ന പോയിന്റ് നിലയിലേക്ക് മത്സരം ഉയര്‍ന്നപേ്പാഴാണ് പ്രണോയ് അടിയറവ് പറഞ്ഞത്. കനത്ത പോരാട്ടത്തില്‍ രണ്ടാം സെറ്റ് നഷ്ടമായപേ്പാള്‍ ആത്മവിശ്വാസം പോയ പ്രണോയ് മൂന്നാം സെറ്റില്‍ പോരാട്ടവീര്യം ചോര്‍ന്ന നിലയിലാണ് കളിച്ചത്.

 

ഇതോടെ ജപ്പാന്‍ താരം ഫൈനലിലേക്ക് മുന്നേറി. പ്രണോയി പരാജയപെ്പട്ടെങ്കിലും ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്‌ള. രണ്ടാം സെമിയില്‍ കെ.ശ്രീകാന്ത് ഇന്നിറങ്ങും. ലോക ഒന്നാം നമ്പര്‍ ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹോയാണ് ശ്രീകാന്തിന്റെ എതിരാളി.

 

loading...

OTHER SECTIONS