ദിനേശ് കാര്‍ത്തിക് യുവതാരങ്ങള്‍ക്ക് എന്നും പ്രചോദനമാണ്; ബാബാ ഇന്ദ്രജിത്തിന്റെ വാക്കുകൾ ശ്രദ്ധേയം

By santhisenanhs.06 06 2022

imran-azhar

 

ദിനേശ് കാര്‍ത്തിക് എന്ന 37കാരന് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വീണ്ടും ടിക്കറ്റ് നല്‍കിയ ടൂര്‍ണമെന്‍റായിരുന്നു ഐ.പി.എല്‍ പതിനഞ്ചാം സീസണ്‍ IPL 2022. ആര്‍.സി.ബി ജേഴ്‌സിയില്‍ അതിശയിപ്പിക്കുന്ന പ്രഹരശേഷിയില്‍ ഗംഭീര ഫിനിഷറായി ഡി.കെ. 16 മത്സരങ്ങളില്‍ 330 റണ്‍സുമായി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ ഡി.കെ യുവതാരങ്ങള്‍ക്ക് പ്രചോദനമാണ് എന്നാണ് തമിഴ്‌നാട് ടീമിലെ സഹതാരം ബാബാ ഇന്ദ്രജിത്ത് പറയുന്നത്.

 

ദിനേശ് കാര്‍ത്തിന്‍റെ കഥ അവിസ്‌മരണീയമാണ്. സത്യസന്ധമായി പറഞ്ഞാല്‍ ദിനേശ് കാര്‍ത്തിന്‍റെ സമാന സാഹചര്യത്തിലോ പ്രായത്തിലോ ആണേല്‍ ഇത്തരത്തില്‍ പ്രചോദിപ്പിക്കാന്‍ എനിക്ക് കഴിയും എന്ന് തോന്നുന്നില്ല. യാഥര്‍ശ്ചികമല്ല ഇന്ത്യന്‍ ടീമിലേക്ക് ഡി.കെയുടെ തിരിച്ചുവരവ്. എല്ലാം തന്‍റെ പദ്ധതി പോലെ തന്നെ. ഏറെക്കാലമായി ക്രിക്കറ്റിലുള്ളയാളാണ് അദേഹം. മത്സരത്തോടുള്ള ഡി.കെയുടെ അഭിനിവേശവും സത്യസന്ധതയും അവിസ്‌മരണീയമാണ് എന്നും ബാബാ ഇന്ദ്രജിത്ത് പറഞ്ഞു.

 

ഐ.പി.എല്‍ പതിനഞ്ചാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ചത് മികച്ച അനുഭവമായിരുന്നു. വലിയ ഫ്രാഞ്ചൈസിയാണ് കെകെആര്‍. ഐപിഎല്ലില്‍ ഇടം ലഭിക്കാന്‍ ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു. അതിനായി കഠിന പ്രയത്നം നടത്തി. 10 വര്‍ഷത്തോളമായി ആഭ്യന്തര ക്രിക്കറ്റില്‍ ഞാനുണ്ട്. കഴിഞ്ഞ ഒന്നുരണ്ട് വര്‍ഷം ഐപിഎല്‍ പ്രവേശത്തിനായി ഏറെ ശ്രമിച്ചുവെന്നും 27കാരനായ ബാബാ ഇന്ദ്രജിത്ത് വ്യക്തമാക്കി. എന്നാല്‍ മൂന്ന് മത്സരങ്ങളില്‍ 21 റണ്‍സേ താരം നേടിയുള്ളൂ.

 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൂണ്‍ ഒമ്പത് മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി.20 പരമ്പര. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവയാണ് വേദികള്‍. കെ എല്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുക. റിഷഭ് പന്താണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ഐ.പി.എല്‍ പതിനഞ്ചാം സീസണില്‍ കിരീടമുയര്‍ത്തിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കിന്‍റെ മടങ്ങിവരവും ആകര്‍ഷകം.

OTHER SECTIONS