ആദ്യം കോവിഡിന് മരുന്ന് കണ്ടുപിടിക്കട്ടെ; അതിന് ശേഷമെ മത്സരങ്ങള്‍ മതിയെന്ന് ഹോക്കി ഫെഡറേഷന്‍

By online desk .21 05 2020

imran-azhar

 

 

ലോസന്നെ: കോവിഡ് 19 ന് മരുന്ന് കണ്ടെത്തിയതിന് ശേഷമെ രാജ്യാന്തര ഹോക്കി മത്സരങ്ങള്‍ പുനരാരംഭിക്കൂവെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍.അതേസമയം നിലവിലെ അവസ്ഥയില്‍ നിന്ന് ഘട്ടം ഘട്ടമായി താരങ്ങളെ കളികളത്തിലേക്ക് മടക്കി കൊണ്ടുവരുമെന്നും ഹോക്കി ഫെഡറേഷന്‍ ഒഫ് ഇന്റര്‍നാഷണല്‍ അറിയിച്ചു.

ഇതിനായി അഞ്ച് ഘട്ടങ്ങളായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഫെഡറേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.ആദ്യ ഘട്ടത്തില്‍ വ്യക്തിഗത പരിശീലനം മാത്രം മതി. രണ്ടാം ഘട്ടത്തില്‍ ചെറിയ ഗ്രൂപ്പുകളായുള്ളള പരിശീലനം ആവാം മൂന്നാം ഘട്ടത്തില്‍ ചെറിയ ഗ്രൂപ്പുകളായി ടാക്ലിംഗ് ഉള്‍പ്പടെ ശാരീരിക സ്പര്‍ശനം ആവശ്യമുള്ള പരിശീലനമാകാം. നാലാം ഘട്ടത്തില്‍ മുഴുവന്‍ ടീമായി പരിശീലനം നടത്താം. വാക്‌സിന്‍ കണ്ടെത്തിയതിന് ശേഷമുള്ള അഞ്ചാം ഘട്ടത്തിലാവും അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ പുനരാരംഭി?ക്കുക എന്നാണ് എഫ്.ഐ.എച്ച് അറിയിച്ചിരിക്കുന്നത്.

 

OTHER SECTIONS