യുഎഇയ്‌ക്കെതിരെ 226 റണ്‍സ് ജയം സ്വന്തമാക്കി അയര്‍ലണ്ട്

By Ambily chandrasekharan.13 Mar, 2018

imran-azhar


ഗ്രൂപ്പ് എ മത്സരത്തില്‍ യുഎഇയ്‌ക്കെതിരെ 226 റണ്‍സ് ജയം കൈവരിച്ച് അയര്‍ലണ്ട്. ഇന്നലെ നടന്ന മത്സരത്തിലാണ് ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 313/6 എന്ന സ്‌കോര്‍ നേടുകയായിരുന്നു. പിന്നീട് മഴ മൂലം 44 ഓവറായി ചുരുക്കിയ മത്സരത്തില്‍ യുഎഇയുടെ ലക്ഷ്യം 318 റണ്‍സായി പുനക്രമീകരിച്ചെങ്കിലും ബാറ്റിംഗിനിറങ്ങിയ യുഎഇ 91 റണ്‍സിനു ഓള്‍ഔട്ട് ആയി.
വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (92), പോള്‍ സ്റ്റിര്‍ലിംഗ്(126), കെവിന്‍ ഒ ബ്രൈന്‍(50) എന്നിവരുടെ കളിക്കളത്തിലെ പ്രകടനമാണ് അയര്‍ലണ്ടിനു വേണ്ടി ടോപ് ഓര്‍ഡറിലെ തകര്‍പ്പന്‍ പ്രകടനം് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
യുഎഇയ്ക്ക് വേണ്ടി മുഹമ്മദ് നവീദ് മൂന്നും ഇമ്രാന്‍ ഹൈദര്‍ രണ്ടും വിക്കറ്റും് നേടി.ബോയഡ് റാങ്കിനും സിമി സിംഗും ചേര്‍ന്ന് യുഎഇ നിരയെ തകര്‍ത്തെറിയുകയായിരുന്നു. റാങ്കിന്‍ നാലും സിമി സിംഗ് മൂന്നും വിക്കറ്റാണ് നേടിയത്. ബാരി മക്കാര്‍ത്തി രണ്ട് വിക്കറ്റ് നേടി. യുഎഇ നിരയില്‍ 19 റണ്‍സ് നേടിയ ഗുലാം ഷബീര്‍ ആണ് ടോപ് സ്‌കോറര്‍.

OTHER SECTIONS