ട്വന്റി-20 ലോകകപ്പ്: 4 പന്തിൽ 4 വിക്കറ്റ്, ഐറിഷ് താരത്തിന് അത്യപൂർവ റെക്കോർഡ്

By സൂരജ് സുരേന്ദ്രന്‍.18 10 2021

imran-azhar

 

 

അബുദാബി: ട്വന്റി-20 ലോകകപ്പിൽ യോഗ്യതാ മത്സരത്തിലെ അയർലൻഡ് നെതർലാൻഡ്‌സ് പോരാട്ടത്തിൽ ഐറിഷ് തരത്തിന് അത്യപൂർവ റെക്കോർഡ്. അയര്‍ലന്റ് താരം കെര്‍ട്ടിസാണ് റെക്കോഡ് പുസ്തകത്തില്‍ അത്യപൂർവ നേട്ടം സ്വന്തം പേരിൽ കുറിച്ചത്.

 

ഒരോവറിലെ തുടര്‍ച്ചയായ നാല് പന്തില്‍ നാല് വിക്കറ്റ് വീഴ്ത്തി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് താരം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് നിശ്ചിത ഓവറിൽ 106 റൺസിൽ പുറത്താകുകയായിരുന്നു. പത്താം ഓവറിലെ 2, 3, 4, 5 പന്തുകളിലാണ് ഐറിഷ് താരത്തിന്റെ മിന്നുന്ന പ്രകടനം.

 

നാല് ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ കാംഫെർ വഴങ്ങിയത് 26 റണ്‍സ് മാത്രമാണ്. കോളിന്‍ അക്കര്‍മാന്‍(11), റയാന്‍ ടെന്‍ ഡോസ്‌ചേറ്റ്(0), സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (0), റോലോഫ് വാന്‍ ഡെര്‍ മെര്‍വ് (0) എന്നിവരായിരുന്നു താരത്തിന്റെ ഇരകൾ.

 

ട്വന്റി-20യില്‍ ഹാട്രിക് നേടുന്ന ആദ്യ ഐറിഷ് താരം കൂടിയാണ് 22-കാരന്‍. മത്സരത്തിൽ അയർലൻഡ് 7 വിക്കറ്റിന് വിജയിച്ചു.

 

39 പന്തിൽ 30 റൺസ് നേടിയ പോൾ സ്റ്റിർലിംഗ്, 29 പന്തിൽ 44 റൺസ് നേടിയ ഗ്രെയ്ത് ഡെലാനി എന്നിവർ ചേർന്നാണ് അയർലൻഡിനെ അനായാസം വിജയിപ്പിച്ചത്.

 

OTHER SECTIONS