ഇതിഹാസ താരം കുട്ടിക്രിക്കറ്റിനോട് വിട പറയുന്നു

By Shyma Mohan.23 Aug, 2018

imran-azhar


    ന്യൂഡല്‍ഹി: വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരമായ ഇന്ത്യന്‍ പേസര്‍ ജൂല്‍ ഗോസ്വാമി ട്വിന്റി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണക്കും ബിസിസിഐയോടം ടീമിനോടും നന്ദി പറഞ്ഞ ജൂലന്‍ ഗോസ്വാമി ടീമിന് നല്ല ഭാവി ആശംസിച്ചു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന റെക്കോര്‍ഡിട്ട ജൂലന്‍ 68 ട്വിന്റി20 മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. 5 വിക്കറ്റ് നേട്ടം ഉള്‍പ്പെടെ 56 വിക്കറ്റുകളും കുട്ടിക്രിക്കറ്റില്‍ ജൂലന്‍ നേടിയിട്ടുണ്ട്. 169 ഏകദിനങ്ങളിലും 10 ടെസ്റ്റുകളിലുമാണ് ജൂലന്‍ ഇന്ത്യക്കുവേണ്ടി ഇറങ്ങിയിട്ടുള്ളത്.