ഫെ​ഡ​റേ​ഷ​ൻ ക​പ്പ്: ജിൻസൺ ജോൺസണ് സ്വർണ്ണം

By Sooraj Surendran .18 03 2019

imran-azhar

 

 

പട്യാല: 23-ാമത് ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‍റെ ജിൻസൺ ജോൺസണ് സ്വർണം. പുരുഷ വിഭാഗം 1500 മീറ്ററിലാണ് ജിൻസൺ ജോൺസൺ സ്വർണ നേട്ടം കൈവരിച്ചത്. നേരത്തെ, 800 മീറ്ററിലും ജിൻസൺ സ്വർണം നേടിയിരുന്നു.പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പിൽ ഒന്നാമനായി മത്സരം അവസാനിപ്പിച്ചാണ് ജിൻസൺ ജോൺസൺ യോഗ്യത ഉറപ്പിച്ചത്. 1:49.68 സെക്കൻഡിലായിരുന്നു ജിൻസൺ ഫിനിഷിംഗ് ലൈൻ കടന്നത്.3:46:00 ആയിരുന്നു യോഗ്യത നേടുന്നതിനുള്ള പരിധി. എന്നാൽ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്ക് കടക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. ജിൻസൺ ജോൺസൺ ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ ഇന്ത്യക്കായി സ്വർണ്ണം കരസ്ഥമാക്കിയിരുന്നു. ഏഷ്യൻ ഗ്രാന്റ് പ്രീ പരമ്പരയിൽ മൂന്ന് സ്വർണ്ണവും, 2015ലെ ഗുവാൻ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളിയും ജിൻസൺ ജോൺസൺ നേടിയിട്ടുണ്ട്.

OTHER SECTIONS