സിംബാബ്‌വെ പര്യടനം: കെഎല്‍ രാഹുല്‍ ഇന്ത്യയെ നയിക്കും

By Shyma Mohan.11 08 2022

imran-azhar

 


മുംബൈ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ കെഎല്‍ രാഹുല്‍ നയിക്കും. ബിസിസിഐ മെഡിക്കല്‍ സംഘം ഫിറ്റാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടീം ഇന്ത്യയെ നയിക്കാന്‍ രാഹുലിനെ തീരുമാനിച്ചിരിക്കുന്നത്.

 

ആദ്യം ക്യാപ്റ്റനായി നിശ്ചയിച്ചിരുന്ന ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍. രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നീ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചു. നടുവിന് പരിക്കേറ്റ ജസ്പ്രീത് ബുംറ ഓഗസ്റ്റ് 27ന് നടക്കുന്ന ഏഷ്യാകപ്പില്‍ നിന്ന് തന്നെ നേരത്തെ പുറത്തായിരുന്നു. ഓഗസ്റ്റ് 18, 20, 22 തിയതികളില്‍ ഹരാരെയിലാണ് ഏകദിന മത്സരങ്ങള്‍.

 

ടീം ഇന്ത്യ: കെഎല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ്, ഗെയ്ക്ക് വാദ്, ശുഭ് മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍.

 

 

OTHER SECTIONS