കെഎല്‍ രാഹുല്‍-ആതിയ ഷെട്ടി വിവാഹം 2023 ജനുവരിയില്‍

By Shyma Mohan.18 07 2022

imran-azhar

 

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം കെഎല്‍ രാഹുലിന്റെയും സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയുടെയും വിവാഹം അടുത്ത വര്‍ഷം നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2023 ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ വിവാഹം എവിടെ വെച്ചാണെന്നോ, തിയതിയോ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു രാഹുലും ആതിയയും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച ആതിയ മൂന്ന് മാസത്തിനുള്ളില്‍ നടക്കുന്ന വിവാഹത്തിന് തന്നെ ക്ഷണിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു പ്രതികരിച്ചിരുന്നത്.

 

OTHER SECTIONS