ഐ സി സി രാജ്യാന്തര അംപയർമാരുടെ പട്ടികയിൽ ഇടം നേടി മുൻ കേരള ക്രിക്കറ്റ് താരം കെ എൻ അനന്തപത്മനാഭൻ

By online desk .10 08 2020

imran-azhar

 

തിരുവനന്തപുരം: ഐ സി സി രാജ്യാന്തര അംപയർമാരുടെ പട്ടികയിൽ ഇടം നേടി മുൻ കേരള ക്രിക്കറ്റ് താരം കെ എൻ അനന്തപത്മനാഭൻ. കേരള ക്രിക്കറ്റ് അസോസിയേഷൻ ആണ് ഈ കാര്യം പുറത്തുവിട്ടത്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം ദീര്‍ഘകാലം ഐപിഎല്ലിലും മറ്റു അഭ്യന്തര മത്സരങ്ങളിലും അംപയറായിരുന്നു. അൻപതാം വയസിലാണ് അന്തപത്മനാഭൻ ഈ നേട്ടം സ്വന്തമാക്കുന്നത്.

 

കേരളം ക്രിക്കറ്റ് അസോസിയേഷൻ ആണ് അഭിമാനകരമായ ഈ കാര്യം പുറത്തു വിട്ടത് . ഒരുകാലത്ത് കേരള ക്രിക്കറ്റിന്റെ മേല്‍വിലാസമായിരുന്നു അനന്തപത്മനാഭന്‍,എന്നാൽ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും ഒരിക്കല്‍പോലും ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കാന്‍ അദ്ദേഹത്തിനായില്ല.ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമായതുകൊണ്ടാണ് അനന്തപത്മനാഭന് വഴിയടഞ്ഞതെന്നുള്ള സംസാരം അന്നുണ്ടായിരുന്നു.

സി ഷംസുദ്ദീന്‍, അനില്‍ ചൗധരി, വിരേന്ദര്‍ ശര്‍മ എന്നിവരാണ് രാജ്യാന്തര പാനലിലുള്ള മറ്റ് അംപയര്‍മാര്‍. നിതിന്‍ മേനോന്‍ ഐസിസിയുടെ എലൈറ്റ് പാനലിലുണ്ട്.

OTHER SECTIONS