കൂടുതലായി താരങ്ങളെ ടീമിലെത്തിക്കുന്നതിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ നീക്കങ്ങള്‍ തുടരുന്നു

By Ambily chandrasekharan.14 Mar, 2018

imran-azhar

 

കൂടുതലായി താരങ്ങളെ ടീമിലെത്തിക്കുന്നതിനുള്ള ശ്രമത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്. എടികെ കൊല്‍ക്കത്തയില്‍ നിന്ന് റോബിന്‍ സിംഗിനെ ടീമിലെത്തിക്കാനുള്ള മാനേജ്‌മെന്റിന്റെ നീക്കങ്ങളാണ് അന്തിമഘട്ടത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. കൂടാതെ റോബിന്‍ സിംഗ് ഇന്ത്യയ്ക്കായി 29 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സ്‌ട്രൈക്കറാണ്. മാത്രവുമല്ല ഐഎസ്എല്ലില്‍ മൂന്നു സീസണുകളിലായി മൂന്നു ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഈ സീസണില്‍ എടികെ നിരയിലെ സ്ഥിര സാന്നിധ്യം ആയിരുന്നില്ല റോബിന്‍. പരിക്കും മോശം ഫോമുമാണ് താരത്തിന് തിരിച്ചടിയായത്. എട്ടു മത്സരങ്ങളിലാണ് താരം കളിച്ചത്. എന്നാല്‍ നേടിയത് ഒരു ഗോള്‍ മാത്രം.