ചഹാൽ തിരിച്ചുപിടിച്ച അവസാന ഓവർ..! ജയം തട്ടിയെടുത്ത് 'പൂരാൻ'

By Sooraj Surendran.15 10 2020

imran-azhar

 

 

ഷാർജ: ഐപിഎല്ലിൽ പ്ളേ ഓഫ് സാധ്യതകൾ നിലനിർത്തി കിങ്‌സ് ഇലവൻ പഞ്ചാബ് അവസാന ഓവറിൽ ജയം തട്ടിയെടുത്തു. അവസാന രണ്ട് പന്തുകൾ ബാക്കിനിൽക്കെ ജയിക്കാൻ 1 റണ്ണായിരുന്നു പഞ്ചാബിന് വേണ്ടത്. പക്വതയോടെ പന്തെറിഞ്ഞ ചഹാൽ റണ്ണൗട്ടിലൂടെ ക്രിസ് ഗെയ്‌ലിനെ പുറത്താക്കി. പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത് 1 പന്തിൽ 1 റൺ. നാലാമനായി ക്രീസിലെത്തിയ നിക്കോളാസ് പൂരാൻ സിക്സർ പറത്തി അർഹിച്ച ജയം സ്വന്തമാക്കി. 25 പന്തുകളില്‍ നിന്നും 45 റണ്‍സെടുത്ത മായങ്ക് അഗർവാൾ രാഹുലിനൊപ്പം ഒന്നാം വിക്കറ്റില്‍ 78 റൺസാണ് നേടിയത്. 45 പന്തിൽ 53 റൺസെടുത്ത ക്രിസ് ഗെയ്ൽ പഞ്ചാബിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടിയത്. 39 പന്തിൽ 3 ബൗണ്ടറിയുമായി 48 റൺസുമായി പുറത്തായ ക്യാപ്റ്റൻ വിരാട് കോലിയുടെ ഒറ്റയാൾ പോരാട്ടമാണ് ബാംഗ്ലൂരിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. ആരോണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് മികച്ച തുടക്കം നൽകിയെങ്കിലും അത് മുതലെടുക്കാൻ ബാഗ്ളൂരിന് സാധിച്ചില്ല. ഫിഞ്ചിനെ (20) ക്ലീന്‍ ബൗള്‍ഡ് ചെയ്ത് എം അശ്വിൻ കളി തിരിച്ചു പിടിച്ചു. ദേവദത്തിനെ (18) പുറത്താക്കി അർശ്ദീപ് സിംഗ് ഇരട്ടപ്രഹരമേല്പിച്ചു. 2 റൺസുമായി പുറത്തായ ഡിവില്ലേഴ്‌സിനും തിളങ്ങാനായില്ല. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമിയും, എം അശ്വിനും 2 വിക്കറ്റുകൾ വീഴ്ത്തി.

 

OTHER SECTIONS