ഡൽഹിയെ തകർത്ത് കൊൽക്കത്ത, ജയം 3 വിക്കറ്റിന്

By സൂരജ് സുരേന്ദ്രന്‍.28 09 2021

imran-azhar

 

 

ഷാർജ: ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസാണ് നേടിയത്. 18.2 ഓവറിൽ കൊൽക്കത്ത 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

 

33 പന്തിൽ 30 റൺസ് നേടിയ ഓപ്പണർ ശുഭ്മാൻ ഗില്ലും, 27 പന്തിൽ 36 റൺസ് നേടി പുറത്താകാതെ നിന്ന നിതീഷ് റാണയും 10 പന്തിൽ 21 റൺസ് നേടിയ സുനിൽ നരെയ്‌നുമാണ് കൊൽക്കത്തയെ വിജയത്തിലേക്ക് നയിച്ചത്.

 

ബൗളിങ്ങിൽ ഡൽഹിക്കായി ആവശ് ഖാൻ 3 ഓവറിൽ 13 റൺസ് വഴങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസാണ് നേടിയത്.

 

മധ്യനിരയുടെ ചെറുത്ത് നിൽപ് മാത്രമാണ് ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഓപ്പണർ സ്റ്റീവൻ സ്മിത്ത് 34 പന്തിൽ 4 ബൗണ്ടറിയുടെ അകമ്പടിയോടെ 39 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ ഋഷഭ് പന്ത് 36 പന്തിൽ 3 ബൗണ്ടറിയുടെ പിൻബലത്തിൽ 39 റൺസും നേടി ഡൽഹിയുടെ മുഖം രക്ഷിച്ചു.

 

20 പന്തിൽ 5 ബൗണ്ടറിയുമായി 24 റൺസും നേടി. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ക്രീസിലെത്തിയെങ്കിലും വെറും നാല് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഹെറ്റ്മയറെ പുറത്താക്കി വെങ്കടേഷ് അയ്യര്‍ കന്നി ഐ.പി.എല്‍ വിക്കറ്റ് സ്വന്തമാക്കി.

 

ബാറ്റിങ്ങിനിറങ്ങിയ വാലറ്റം സമ്പൂർണമായി പരാജയപ്പെട്ടു. സ്മിത്തും, ധവാനും, പന്തും ഒഴികെ ഡൽഹി നിരയിൽ മറ്റാരും രണ്ടക്കം കടന്നില്ല. ബൗളിങ്ങിൽ കൊൽക്കത്തയ്ക്കായി ലോക്കി ഫെര്‍ഗൂസന്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സൗത്തി ഒരു വിക്കറ്റ് നേടി. സന്ദീപ് വാര്യര്‍ക്ക് വിക്കറ്റ് വീഴ്ത്താനായില്ല.

 

OTHER SECTIONS