കൊല്‍ക്കത്ത ടെസ്റ്റ് : രണ്ടാം ദിനവും ഇന്ത്യ പതറുന്നു

By sruthy sajeev .17 Nov, 2017

imran-azhar


കോല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ പതറുന്നു. മഴമൂലം രണ്ടാംദിനവും മത്സരം മുടങ്ങിയിരിക്കുകയാണ്. കളി നിര്‍ത്ത
ുമ്പോള്‍ ഇന്ത്യ 74/5 എന്ന നിലയിലാണ്. 47 റണ്‍സോടെ ക്രീസിലുള്ള ചേതേശ്വര്‍ പൂജാരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ആറ് റണ്‍സോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍
വൃദ്ധിമാന്‍ സാഹയാണ് പൂജാരയ്ക്ക് കൂട്ട്.
മഴ കളിച്ച കൊല്‍ക്കത്തയില്‍ ആദ്യ ദിനം 11.5 ഓവര്‍ മാത്രമാണ് കളി നടന്നത്. 17 റണ്‍സ് നേടിയ ഇന്ത്യ മൂന്ന് വിക്കറ്റും നഷ്ടപെ്പടുത്തിയിരുന്നു. രണ്ടാം ദിവസവും ഇന്ത്യയ്ക്ക്
ബാറ്റിംഗ് തകര്‍ച്ച തുടരുകയായിരുന്നു. നാല് വീതം റണ്‍സ് നേടിയ അജിങ്ക്യ രഹാനെ, ആര്‍.അശ്വിന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായത്. ലങ്കയ്ക്ക്
വേണ്ടി ലക്മാല്‍ മൂന്നും ശനങ്ക രണ്ടും വിക്കറ്റുകള്‍ നേടി.

OTHER SECTIONS