കൊറിയന്‍ സൂപ്പര്‍ സിരീസിന് ഇന്ന് തുടക്കം

By Anju.12 Sep, 2017

imran-azhar

 


സോള്‍: കൊറിയന്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ സിരീസ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവായ പി.വി. സിന്ധുവാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ. മത്സരത്തില്‍ സൈന നെവാളും കെ. ശ്രീകാന്തും മത്സരിക്കുന്നില്ല.

എസ്‌കെ ഹാന്‍ഡ്ബോള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ സിന്ധു ഹോങ്കോങ്ങിന്റെ ചെങ്ങ് നാന്‍ യിയെ നേരിടും.പരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ് ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിന്റെ ആറാം സീഡായ ലോങ്ങ് ആഗ്‌നസുമായി ഏറ്റുമുട്ടും.

ജൂലൈയില്‍ യുഎസ് ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീയില്‍ ചാമ്പ്യനായശേഷം ഇതാദ്യമായാണ് പ്രണോയ് ഒരു ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ഇന്ത്യോനേഷ്യന്‍ ഓപ്പണില്‍ പ്രണോയ് കരുത്തരായ ചോങ് വീയെയും ചെന്‍ ലോങ്ങിനെയും തോല്‍പ്പിച്ചിരുന്നു.

സിങ്കപ്പൂര്‍ ഓപ്പണ്‍ ചാമ്പ്യനായ ബി. സായ് പ്രണീത് ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിന്റെ ഹു യുന്നിനെ നേരിടും. കഴിഞ്ഞ വര്‍ഷം തോമസ് ആന്‍ഡ് യൂബര്‍ കപ്പിന്റെ ഫൈനലില്‍ സായ് പ്രണീത് യുന്നിനെ തോല്‍പ്പിച്ചിരുന്നു. സയ്യദ് മോഡി ഗ്രാന്‍ഡ് പ്രീയില്‍ ജേതാവായ സമീര്‍ വര്‍മ്മ ആദ്യ റൗണ്ടില്‍ തായ്ലന്‍ഡിന്റെ സീന്‍സോംബൂണ്‍സക്കിനെ നേരിടും.യുഎസ് ഓപ്പണില്‍ റണ്ണേഴ്സ് അപ്പായ പി. കശ്യപ് യോഗ്യതാ റൗണ്ടില്‍ ചൈനീസ് തായ്പേയിയുടെ ലിന്‍ യൂ ഹീനുമായി ഏറ്റുമുട്ടും.

 

OTHER SECTIONS