ആദ്യ സീസണ്‍ മുതലേ താന്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നതായി ലാന്‍സ് ആംസ്‌ട്രോങ്

By online desk.20 05 2020

imran-azhar

 

 

ന്യൂയോര്‍ക്ക്: പ്രൊഫഷണല്‍ കളിക്കാരനായി എത്തിയ ആദ്യ സീസണില്‍ത്തന്നെ ഉത്തേജകമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് അമേരിക്കയുടെ വിഖ്യാത സൈക്ലിങ് താരം ലാന്‍സ് ആംസ്ട്രോങ്. 1999 മുതല്‍ 2005വരെ ഏഴുതവണ സൈക്ലിങ് ചാമ്പ്യനായിരുന്നു ആംസ്ട്രോങ്ങിന്റെ മരുന്നടി 2012ലാണ് അമേരിക്കന്‍ ഉത്തേജകവിരുദ്ധ സമിതി കണ്ടെത്തിയത്. തുടര്‍ന്ന് ആംസ്ട്രോങ്ങിന്റെ കിരീടങ്ങളെല്ലാം തിരിച്ചുവാങ്ങി ആജീവനാന്ത വിലക്കും നല്‍ക്കിയിരുന്നു. തന്നെക്കുറിച്ച് നിര്‍മിക്കുന്ന ഇഎസ്പിഎന്‍ തയാറാക്കുന്ന ഡോക്യുമെന്ററിയിലാണ് ആംസ്ട്രോങ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഇരുപത്തൊന്നാം വയസ്സില്‍ മരുന്നടി തുടങ്ങിയെന്ന് ഈ അമേരിക്കക്കാരന്‍ വ്യക്തമാക്കി.

OTHER SECTIONS