സച്ചിനും ലാറയും സെഞ്ചുറി അടിക്കാതെ ഗ്രൗണ്ട്; മെക്കയിലെ മോശം '11' നെ പ്രഖ്യാപിച്ചു ലോര്‍ഡ്സ് സ്റ്റേഡിയം

By Abu Jacob Varghese.29 05 2020

imran-azhar

 

 

ലണ്ടന്‍: ക്രിക്കറ്റിന്റെ മെക്കയെന്നാണ് ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയം അറിയപ്പെടുന്നത്. ഇന്ത്യയെ സംബന്ധിച്ചു ലോര്‍ഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം ഏറെ പ്രധാനപെട്ടതാണ്. ഇന്ത്യ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് ഇറങ്ങിയതും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് കപിലിന്റെ ചെകുത്താന്‍മാര്‍ 1983ലെ ലോകകപ്പുയര്‍ത്തിയത് ലോര്‍ഡ്സ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു. ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ ജഴ്‌സിയൂരി വീശിയ ഗാംഗുലിയുടെ ചിത്രം എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും ഓര്‍മയില്‍ ഇന്നുമുണ്ട്.എന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സച്ചിന്‍, സെവാഗ്, കോഹ്ലി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്ക് ലോര്‍ഡ്സ് അത്രേ രാശിയുള്ളതല്ല. ഇവര്‍ക്ക് മാത്രമല്ല വോണ്‍, ലാറ, അക്രം തുടങ്ങി വമ്പന്മാര്‍ വേറെയും ഉണ്ട് ഈ പട്ടികയില്‍.

ലോര്‍ഡ്‌സില്‍ സെഞ്ചുറിയും അഞ്ച് വിക്കറ്റ് നേട്ടവുമെല്ലാം സ്വന്തമാക്കുന്നവരുടെ പേരുകള്‍ സ്റ്റേഡിയത്തിലെ ഓണേഴ്‌സ് ബോര്‍ഡില്‍ എഴുതിചേര്‍ക്കാറുണ്ട്.പക്ഷേ ലോകം കണ്ട പല വലിയ ക്രിക്കറ്റ് താരങ്ങള്‍ക്കും ലോര്‍ഡ്‌സ് സ്റ്റേഡിയത്തിലെ ഈ ലിസ്റ്റില്‍ ഇല്ല. അങ്ങനെയുള്ള പ്രതിഭകളുടെ 11 അംഗ ടീമിനെ തയാറാക്കി ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടിരിക്കുകയാണ് ലോര്‍ഡ്‌സ് സ്റ്റേഡിയം.
ടീം: ഡബ്ല്യു.ജി. ഗ്രേസ് (ക്യാപ്റ്റന്‍), വിരേന്ദര്‍ സെവാഗ്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ബ്രയാന്‍ ലാറ, വിരാട് കോലി, ജാക് കാലിസ്, ആദം ഗില്‍ക്രിസ്റ്റ് (വിക്കറ്റ് കീപ്പര്‍), ഷെയ്ന്‍ വോണ്‍, വാസിം അക്രം, ഡെന്നിസ് ലില്ലി, കര്‍ട്ലി അംബ്രോസ്.

 

OTHER SECTIONS