ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ച് ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയോടുള്ള ബഹുമാനസൂചകമായി ഏഴാം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കാന്‍ ബിസിസിഐ തീരുമാനിച്ചു.

author-image
Priya
New Update
ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ച് ബിസിസിഐ

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയോടുള്ള ബഹുമാനസൂചകമായി ഏഴാം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കാന്‍ ബിസിസിഐ തീരുമാനിച്ചു.

ഇതിന് മുന്‍പ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പത്താം നമ്പര്‍ ജേഴ്‌സിയും ഇന്ത്യന്‍ ബോര്‍ഡ് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സിയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് 60 വ്യത്യസ്ത നമ്പറിലുള്ള ജഴ്‌സികള്‍ ലഭ്യമാണെന്നും ബിസിസിഐ വ്യക്തമാക്കി. പുതുതായി ടീമിലെത്തുന്ന ഒരു താരത്തിന് 30 ഓളം വ്യത്യസ്ത നമ്പറുകളില്‍ നിന്ന് ജഴ്‌സി തിരഞ്ഞെടുക്കാനും നിലവില്‍ സാധിക്കും.

ms dhoni bcci