ജീവന് ഭീഷണിയുണ്ട്: തോക്കിനുള്ള ലൈസന്‍സിന് അപേക്ഷ നല്‍കി സാക്ഷി ധോണി

By Shyma Mohan.20 Jun, 2018

imran-azhar


    ന്യൂഡല്‍ഹി: ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ തോക്കിനുള്ള ലൈസന്‍സിന് അപേക്ഷ നല്‍കി. ഒട്ടുമിക്ക സമയവും വീട്ടില്‍ തനിച്ചാവുന്നതുകൊണ്ടും പല സമയത്തും സ്വകാര്യ ജോലിക്കായി പുറത്തുപോകേണ്ടതു കൊണ്ടും തന്റെ ജീവന് ആപത്തുണ്ടാകുമെന്നും അതുകൊണ്ടുതന്നെ പിസ്റ്റളോ അല്ലെങ്കില്‍ പോയിന്റ് 32 റിവോള്‍വറിനോ ലൈസന്‍സ് നല്‍കണമെന്നാണ് സാക്ഷി ധോണിയുടെ ആവശ്യം. 2008ല്‍ 9 എഎം കൈത്തോക്കിന് ധോണി അപേക്ഷ സമര്‍പ്പിച്ചെങ്കിലും ആഭ്യന്തര മന്ത്രാലയം അപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്ന് 2010ല്‍ വീണ്ടും ധോണി അപേക്ഷ നല്‍കിയപ്പോള്‍ മന്ത്രാലയം ലൈസന്‍സ് അനുവദിക്കുകയായിരുന്നു.