ക്രിസ്മസ് ആശംസാ ഗാനവുമായി കൊച്ചു സിവ വീണ്ടും

By Shyma Mohan.26 Dec, 2017

imran-azhar


    ന്യൂഡല്‍ഹി: അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ, കണി കാണും നേരം തുടങ്ങിയ മലയാളം പാട്ടുകള്‍ പാടി മലയാളികളുടെ മനം കവര്‍ന്ന എം.എസ് ധോണിയുടെ മകള്‍ സിവ ധോണി മെറി ക്രിസ്മസും ഹാപ്പി ന്യൂ ഇയറും പാടി ആശംസിച്ച്  വീണ്ടും സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു. ധോണിയുടെ മടിയിലിരുന്ന് സിവ മോള്‍ മെറി ക്രിസ്മസും ഹാപ്പി ന്യൂ ഇയറും കൊഞ്ചിപ്പാടുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അച്ഛനുമൊന്നിച്ച് കാറില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് സിവയുടെ ക്രിസ്മസ് പാട്ട്. കാറിലൂടെ പുറത്തേക്കു നോക്കി പാട്ടു പാടുന്ന മകളെ ആശ്ചര്യത്തോടെ നോക്കുന്ന ധോണിയേയും വീഡിയോയില്‍ കാണാം. 23 മണിക്കൂര്‍ മുമ്പു പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 1.7 ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു. കൊച്ചു സിവയുടെ പാട്ട് ഇതിനോടകം ആരാധകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ നേടിയ ശേഷം കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ധോണി.

OTHER SECTIONS