ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

By Abhirami Sajikumar.16 Apr, 2018

imran-azhar

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്.ആറ് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് സിറ്റി കിരീടം ഉറപ്പിച്ചത്. ബദ്ധവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടില്‍ തോല്‍വി വഴങ്ങിയതാണ് സിറ്റിയുടെ കിരീട ധാരണത്തിന് വഴിയൊരുക്കിയത്. ഏഴു സീസണുകളില്‍ നിന്നും സിറ്റിയുടെ മൂന്നാം പ്രീമിയര്‍ ലീഗ് കിരീടമാണിത്. ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന ഗ്വാര്‍ഡിയോളയുടെ സംഘത്തിന് അര്‍ഹിച്ചതാണ് ഈ കിരീടം.

1-0ത്തിനായിരുന്നു യുണെറ്റഡ് വെസ്റ്റ് ബ്രോമിനോട് തോറ്റത്. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡ് സിറ്റിയേക്കാള്‍ 16 പോയന്റ് പിറകിലാണ്. ലീഗില്‍ ഇനി സിറ്റിയെ മറികടക്കാന്‍ യുണൈറ്റഡിന് കഴിയില്ല.

93 ഗോളുകളാണ് ഈ സീസണില്‍ സിറ്റി നേടിയത്. 18 തുടര്‍ജയങ്ങളുമായി റെക്കോര്‍ഡിട്ടാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നേട്ടം. ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിവര്‍പൂളിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് ജേതാക്കളാകുന്നത്. ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക് ടീമുകളുടെ കോച്ചായിരുന്ന ഗ്വാര്‍ഡിയോളയുടെ കരിയറിലെ 24 ാം ട്രോഫിയാണ് ഈ പ്രീമിയര്‍ ലീഗ് കിരീടം.

OTHER SECTIONS