മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പ്രീമിയര്‍ ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വി, പ്രീമിയര്‍ ലീഗ് കിരീടം സിറ്റി സ്വന്തമാക്കി

By Ambily chandrasekharan.16 Apr, 2018

imran-azhar

 
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പ്രീമിയര്‍ ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വി സംഭവിച്ചിരിക്കുന്നത്.ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ ലീഗ് ടേബിളില്‍ അവസാന സ്ഥാനക്കാരായ വെസ്റ്റ്‌ബ്രോം ആണ് യുണൈറ്റഡിനെ അട്ടിമറിച്ചിരിക്കുന്നത്. എതിരില്ലാത്ത ഒരു ഗോളിനാണ് വെസ്റ്റബ്രോം വിജയിച്ചത്.മാത്രമല്ല മത്സരത്തില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയ മാഞ്ചസ്റ്റര്‍ ടീമിന് ലഭിച്ച അവസരങ്ങള്‍ ഒന്നും തന്നെ് മുതലാക്കാനാവാതിരുന്നതാണ് ഇപ്പോള്‍ വിനയായി മാറിയത്. വിരസമായ ആദ്യ പകുതിക്ക് ശേഷം ഹെരേരക്ക് പകരം ലിംഗര്‍ഡും പോഗ്ബക്ക് പകരം മാര്‍ഷ്യലും വന്നെങ്കിലും ഗോള്‍ നേടാനാവാതെ വിഷമിച്ച യൂണൈറ്റഡിനെതിരെ 73ആം മിനിറ്റില്‍ കോര്‍ണറില്‍ നിന്നും റോഡ്രിഗസ് ആണ് വിജയ ഗോള്‍ നേടിയിരിക്കുന്നത്.സിറ്റിയുടെ അഞ്ചാം ലീഗ് കിരീടമായ ഇതില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയം നേരിട്ടതോടെയാണ് പെപ് ഗാര്‍ഡിയോളയുടെ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചതും,മുന്‍പ് 1936-37, 1967-68, 2011-12, 2013-14 വര്‍ഷങ്ങളില്‍ ആണ് സിറ്റി കിരീടം നേടിയത്.

 

OTHER SECTIONS