ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല, വെറും സാധാരണക്കാരന്‍ : മറഡോണ

By sruthy sajeev .13 Dec, 2017

imran-azhar


കൊല്‍ക്കത്ത: ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല. വെറും പാവം സാധാരണക്കാരനായ ഒരു കളിക്കാരനാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം മറഡോണ. ആരാധകര്‍ മറ
ഡോണയെ ഫുട്‌ബോളിലെ ദൈവമെന്നും മറഡോണ ഇംഗ്‌ളണ്ടിനെതിരെ ലോകകപ്പില്‍ നേടിയ വിവാദ കൈഗോളിനെ ദൈവത്തിന്റെ കൈകള്‍ കൊണ്ടുള്ള ഗോളെന്നും
പതിവായി പുകഴ്ത്താറുണ്ട്.

 


ഈ പശ്ചാത്തലത്തിലാണു താന്‍ ദൈവമല്ലെന്ന മറഡോണയുടെ പരാമര്‍ശം.പരിഭാഷകന്‍ മുഖേനെയാണ് കൊല്‍ക്കത്തയെ മറഡോണ അഭിസംബോധന ചെയ്തത്. കാന്‍സര്‍ രോഗികള്‍ക്കു ചികില്‍സാ സഹായവും പുതിയ ആംബുലന്‍സും മറഡോണ ഫ്‌ലാഗ് ഓഫ് ചെയ്തു. 2008ല്‍ മറഡോണ എത്തിയപ്പോള്‍ നഗരം സാക്ഷ്യം വഹിച്ച തിരക്കൊന്നുമുണ്ടായില്ലെങ്കിലും പ്രിയതാരത്തെ ഒരു നോക്കുകാണാന്‍ ആരാധകര്‍ തിക്കിത്തിരക്കി. മറഡോണയുടെ പന്ത്രണ്ടടി ഉയരമുള്ള പ്രതിമയും കൊല്‍ക്കത്തയില്‍
ഇതിഹാസതാരം അനാവരണം ചെയ്തു.

 

നഗരത്തിലെ പാര്‍ക്കില്‍ പിന്നീട് ഇതു സ്ഥാപിക്കും. 1986ലെ ലോകകപ്പ് കിരീടമുയര്‍ത്തി മറഡോണ നില്‍ക്കുന്ന വിധമാണ് പ്രതിമയുടെ രൂപകല്‍പന. കൊല്‍ക്കത്ത തന്റെ പ്രിയപ്പെട്ട നഗരമാണെന്നും ഇവിടെ തന്റെ പ്രതിമയുള്ളത് സ്‌നേഹസ്മാരകമാണെന്നും മറഡോണ പറഞ്ഞു. തന്റെ പുതിയ ഗേള്‍ ഫ്രണ്ടുമൊത്താണു മറഡോണയുടെ ഇന്ത്യന്‍ സന്ദര്‍ശനം. സെപ്റ്റംബര്‍ 19നു ദുര്‍ഗാപൂജയുടെ സമയത്ത് ആദ്യമെത്തുമെന്നറിയിച്ച മറഡോണ പലതവണ സന്ദര്‍ശനം മാറ്റിവച്ചശേഷമാണ് ഒടുവിലെത്തിയത്.

 

OTHER SECTIONS