കായിക രംഗത്ത് സജീവമായവര്‍ നിരീക്ഷക സ്ഥാനത്തുവേണ്ട: മേരി കോം സ്ഥാനം രാജി വെച്ചു

By Shyma Mohan.01 Dec, 2017

imran-azhar


    ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോക്‌സിംഗ് താരം മേരി കോം ബോക്‌സിംഗ് നിരീക്ഷക സ്ഥാനം രാജിവെച്ചു. കായിക രംഗത്ത് സജീവമായി തുടരുന്നവര്‍ നിരീക്ഷക സ്ഥാനത്ത് തുടരേണ്ടതില്ലെന്ന കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ദേശീയ കായിക മന്ത്രാലയത്തിന് കീഴിലുള്ള ബോക്‌സിിംഗ് നിരീക്ഷക സ്ഥാനം മേരി കോം രാജി വെച്ചൊഴിഞ്ഞിരിക്കുന്നത്. കായിക മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം 10 ദിവസം മുമ്പു തന്നെ താന്‍ സ്ഥാനം രാജി വെച്ചിരുന്നതായും താന്‍ ആവശ്യപ്പെട്ടിട്ടല്ല തനിക്ക് ഈ സ്ഥാനം നല്‍കിയതെന്നും 35കാരിയായ മേരി കോം പ്രതികരിച്ചു. മാര്‍ച്ചില്‍ വിജയ് ഗോയല്‍ കായിക മന്ത്രിയായിരിക്കേയാണ് ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവായ മേരി കോം അടക്കം 12 ദേശീയ നിരീക്ഷകരെ നിയമിച്ചത്. ഒളിംപിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്ര, ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ എന്നിവര്‍ അടക്കം 12 പേരെയാണ് നിയമിച്ചത്. ഇതില്‍ മേരി കോം, സുശീല്‍ കുമാര്‍ എന്നീ താരങ്ങള്‍ ഇപ്പോഴും സജീവമായി കായിക രംഗത്തുണ്ട്.

OTHER SECTIONS