മേരി കോം മിന് അഞ്ചാം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണം

By sruthy sajeev .08 Nov, 2017

imran-azhar


ഹോചിമിന്‍ സിറ്റി: ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യന്‍ സൂപ്പര്‍താരം മേരി കോം. 48 കിലോഗ്രാം വിഭാഗത്തില്‍ കൊറിയയുടെ ഹ്യാംഗ് മിയെ
പരാജയപെ്പടുത്തിയാണ് മുപ്പത്തിനാലുകാരിയായ മേരി കോം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ തന്റെ അഞ്ചാം സ്വര്‍ണം സ്വന്തമാക്കിയത്. 48 കിലോഗ്രാം വിഭാഗത്തില്‍
ആദ്യമായാണ് മേരി കോം സ്വര്‍ണം നേടുന്നത്. ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ 35-കാരി മേരി കോം രാജ്യസഭാ എംപി കൂടിയാണ്.

 

 

OTHER SECTIONS