മാഗ്‌നിഭിഷ്യന്റ് മേരി , പ്രായത്തെ കരുത്താല്‍ തോല്‍പ്പിച്ചവള്‍....

By sruthy sajeev .08 Nov, 2017

imran-azhar

 


പ്രായം തളര്‍ത്താത്ത പോരാളി. പ്രതിസന്ധികളെ സധൈര്യം നേരിട്ട് തന്റെ സ്വപ്നത്തില്‍ എത്തിച്ചേര്‍ന്നവള്‍...അങ്ങനെ വിശേഷണങ്ങള്‍ ഒരു പാട് നല്‍കാനാകും മേരി
കോം എന്ന പോരാളിയ്ക്ക്. പ്രായത്തിന്റെ ആനുകൂല്യം പറഞ്ഞ് വീട്ടകങ്ങളിലേയ്ക്ക് ഒതുങ്ങി കൂടുന്ന സ്ത്രീകളില്‍ നിന്ന് വിവാഹം കഴിഞ്ഞ് മൂന്ന് കുഞ്ഞുങ്ങളുടെ
അമ്മയായ ശേഷം ബോക്‌സിംഗ് റിങ്ങിലേയ്ക്ക് കടന്നു വന്ന് റെക്കോര്‍ോഡുകളെ കൂടെ കൂട്ടിയവള്‍...... മാഗ്‌നിഭിഷ്യന്റ് മേരി എന്ന പേരിലും മേരി അറിയപ്പെടുന്നു.

 


മാതാപിതാക്കളെ കൃഷിയില്‍ സഹായിച്ചും അത്‌ലറ്റിക്‌സിന്റെ ബാല പാഠങ്ങള്‍ സ്‌കൂളുകളില്‍ നിന്ന് അഭ്യസിച്ചും അവള്‍ തികച്ചും സാധാരണ ചുറ്റുപാടുകളില്‍ വളര്‍ന്നു.
അവളുടെ അച്ഛന്‍ ചെറുപ്പത്തില്‍ ബോക്‌സിംഗ് താരം ആയിരുന്നു. 1998ലെ ബാങ്കോക്ക് ഏഷ്യാഡില്‍ ഡിങ്കോ സിങെന്ന മണിപ്പൂരി യുവാവ് സ്വര്‍ണ്ണമണിയുമ്പോള്‍ മേരി കോം
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. അത്ലറ്റിക്സ് മത്സരങ്ങളില്‍ സജീവമായിരുന്ന മേരി കോം പിന്നീടങ്ങോട്ട് ബോക്‌സിംഗിനെ സ്‌നേഹിക്കാന്‍ തുടങ്ങി.

 

അതിനിടെ പകുതിയില്‍ മുടങ്ങിപ്പോയ സ്‌കൂള്‍ പഠനവും അവള്‍ പൂര്‍ത്തിയാക്കി. 2000 ല്‍് ആയിരുന്നു ഒരു പ്രൊഫഷണല്‍ കോച്ചിന്റെ കീഴില്‍ അവള്‍ ബോക്‌സിംഗ് അഭ്യസിക്കാന്‍ തുടങ്ങിയത്. ബോക്‌സിംഗിന്റെ ബാലപാഠങ്ങളെല്ലാം അവള്‍ വേഗത്തില്‍ പഠിച്ചെടുത്തു. ബോക്‌സിംഗിലൂടെ തന്റെ മകളുടെ മുഖവും ശരീരവും വികൃതമാകുമെന്നും അവള്‍ക്ക് നല്ല വിവാഹ ആലോചനകള്‍ വരില്ലയെന്നും വിശ്വസിച്ച അച്ഛനില്‍ നിന്നും മേരി കോം തന്റെ ബോക്‌സിംഗ് വിജയങ്ങള്‍ മറച്ച് വച്ചു.

 

എന്നാല്‍ പത്ര താളുകളില്‍ നിന്നും അച്ഛന്‍ അവളുടെ വിജയ കഥ അറിഞ്ഞു. എങ്കിലും അച്ഛന്‍ പിന്‍തുണച്ചില്ല. ഏറെ നാളുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പിന്തുണ മേരിയ്ക്ക് ലഭിച്ചത്. മൃദഭാഷിയായ മണിപ്പൂര്‍ സ്വദേശി അഞ്ച് തവണയാണ് 46 കിലോ വിഭാഗത്തില്‍ ലോകചാമ്പ്യനായത്. ഇന്റര്‍ നാഷണല്‍ ബോക്സിങ് അസോസിയേഷന്‍ മത്സരയിനം 48
കിലോയാക്കിയതോടെ പുതിയ വിഭാഗത്തില്‍ കരുത്തോടെ മത്സരിച്ച മേരികോം കോമണ്‍വെല്‍ത്ത് ഗെയിംസിലും കഴിഞ്ഞ ഏഷ്യാഡിലുമൊക്കെ മെഡല്‍ നേടി ഇന്ത്യയുടെ
പതാകവാഹിയായി.

 

 

രണ്ടു കുട്ടികളുടെ അമ്മയായിരിക്കെയാണ് ലണ്ടന്‍ ഒളിംപിക്സില്‍ മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായത്. ഇതോടെ ഈ വനിത ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ കരുത്തുറ്റ പ്രതീകമായി രാജ്യമെങ്ങും അറിയപെ്പട്ടു. മൂന്നാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപെ്പട്ട് ഇടക്കാലത്ത് റിങ്ങില്‍ നിന്ന് വിട്ട് നിന്ന മേരികോം ഏഷ്യാഡില്‍ സ്വര്‍ണ്ണം നേടി ഒരിക്കല്‍ കൂടി അതിശക്തമായ തിരിച്ചു വരവ് നടത്തി. അഞ്ച് തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ മേരി നാലു തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിട്ടുണ്ട്.

 


കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടി മേരി ചരിത്രം സൃഷ്ടിച്ചിരുന്നു. മേരിയുടെ നേട്ടങ്ങള്‍ കൂടുതലും 46 കിലോ വിഭാഗത്തിലായിരുന്നു. 2013 ല്‍ പത്മഭ
ൂഷണ്‍, 2010 ല്‍ പത്മശ്രീ, 2009 ല്‍ രാജീവ് ഗാന്ധി ഖേല്‍രത്‌ന, 2003 ല്‍ അര്‍ജ്ജുന അവാര്‍ഡ് എന്നിവ നല്‍കി രാജ്യം മേരിയെ ആദരിച്ചിട്ടുണ്ട്.

 

ഫുട്‌ബോള്‍ കളിക്കാരനായ കരുങ് ഓണ്‍ലര്‍ ആണ് മേരിയുടെ ഭര്‍ത്താവ്. 2005 ല്‍ ആയിരുന്നു വിവാഹം. മൂന്ന് ആണ്‍കുട്ടികളാണിവര്‍ക്ക്. മേരി 2016 ഏപ്രിലില്‍ രാജ്യസഭാ
എം പിയായി രാഷ്ട്രപതി നാമ നിര്‍ദേശം ചെയ്തു. ബോക്‌സിങ്ങ് താരം മേരികോമിന്റെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ച
ിത്രത്തില്‍ പ്രിയങ്കാ ചോപ്രയാണ്് മേരികോമായെത്തിയത്.

OTHER SECTIONS