ശ്രീശാന്തിന്റെ ഏഴുവർഷത്തെ വിലക്ക് അവസാനിച്ചു ; ഇനി കളിക്കളത്തിൽ സജീവമാകാം

By online desk .13 09 2020

imran-azhar

 

ഇന്ത്യൻ ഫാസ്റ്റ് ബോളർ എസ് ശ്രീശാന്തിന് ഏർപ്പെടുത്തിയ ഏഴുവർഷത്തെ വിലക്ക് അവസാനിച്ചു . വിലക്ക് കാലാവധി കഴിഞ്ഞതിന്റെ സന്തോഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു . നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് വിലക്ക് കാലാവധി ഏഴുവർഷമായി കുറച്ചത്. ഇനിയും കളിക്കളത്തിൽ സജ്ജീവമാകാമെന്ന പ്രതീക്ഷയിലാണ് താരം

'ഞാന്‍ യാതൊരു വിലക്കും ഇപ്പോള്‍ നേരിടുന്നില്ല, ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കായിക ഇനത്തെ ഇനി പ്രതിനിധീകരിക്കും. ഞാന്‍ പന്തെറിയുന്ന ഓരോ പന്തിനും എന്റെ ഏറ്റവും മികച്ചത് നല്‍കും.', അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.


ആഭ്യന്തര ക്രിക്കറ്റിൽ തിരിച്ചുവരവിനായി കുറച്ചുകാലമായി താരം പരിശീലനത്തിലായിരുന്നു കഴിയുന്നിടത്തോളം കാലം ക്രിക്കറ്റിൽ തന്റെ ഏറ്റവും മികച്ചത് നൽകാൻ ആഗ്രഹിക്കുന്നു എന്നും കളിക്കുന്ന ഏതു ടീമിനും മികച്ചത് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

OTHER SECTIONS