മയാമി കിരീടം റോജർ ഫെഡറർക്ക്

By BINDU PP.03 Apr, 2017

imran-azhar

 

 


മയാമി: മയാമി ഓപ്പൺസ് ടെന്നീസ് കിരീടം റോജർ ഫെഡറർക്ക്. സൂപ്പർ താരം റാഫേൽ നദാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഫെഡറർ കിരീടം നേടിയത്. സ്കോർ: 6- 3, 6- 4. ഫെഡററുടെ മൂന്നാമത് മയാമി കിരീടമാണിത്. 38 മിനിറ്റ് മാത്രം നീണ്ട ആദ്യ സെറ്റ് 6- 3ന് ഫെഡറർ നിഷ്പ്രയാസം സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ കടുത്ത വെല്ലുവിളിയാണ് നദാൽ ഉയർത്തിയത്. രണ്ടാം സെറ്റിൽ 4- 4 എന്ന നിലയിൽ ഒപ്പത്തിനൊപ്പമെത്തിയ ശേഷമാണ് സ്പാനിഷ് താരം അടിയറവു പറഞ്ഞത്. നദാലിനെതിരെ തുടർച്ചയായ നാലം വിജയമാണ് ഫെഡറർ കരസ്ഥമാക്കിയത്. പരിക്കിനു ശേഷം തിരിച്ചെത്തിയ ഫെഡറർ കളിക്കളത്തിൽ മികച്ച പ്രകടമാണ് കാഴ്ച വയ്ക്കുന്നത്. തിരിച്ചുവരവിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും ഇന്ത്യൻ വെൽസ് കിരീടവും ഫെഡറർ സ്വന്തമാക്കിയിരുന്നു. അതേസമയം, ഇരുവരും തമ്മിൽ 37 തവണ ഏറ്റുമുട്ടിയപ്പോൾ 23 തവണയും ജയം നദാലിനൊപ്പമായിരുന്നു.

OTHER SECTIONS