ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാല ഇടവേളയെടുക്കുന്നു എന്ന് മെഗ് ലാനിങ്ങ്

By parvathyanoop.10 08 2022

imran-azhar

 


ഓസ്‌ട്രേലിയ : ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാല ഇടവേളയെടുക്കുന്നു എന്ന് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മെഗ് ലാനിങ്ങ്. വ്യക്തിപരമായ കാരണങ്ങള്‍ പരിഗണിച്ചാണ് തീരുമാണം. എത്ര കാലത്തേക്കാണ് ലാനിങ്ങ് ഇടവേളയെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.

 

ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസീസിനെ ചാമ്പ്യന്മാരാക്കിയതിനു ശേഷമാണ് ലാനിങ് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നത്. ദി ഹണ്ട്രഡില്‍ ട്രെന്റ് റോക്കേഴ്‌സിന് വേണ്ടി കളിക്കുവാനിരുന്ന താരം ഈ ടൂര്‍ണ്ണമെന്റിനും കാണില്ല.

 

ഫൈനലില്‍ ഓസ്‌ട്രേലിയ 9 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയുടെ മറുപടി ബാറ്റിംഗ് 152 റണ്‍സില്‍ അവസാനിച്ചു.

 

 

 

OTHER SECTIONS