അഭ്യൂഹങ്ങൾക്ക് വിരാമം ; ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും

By online desk .05 09 2020

imran-azhar

 

മഡ്രിഡ്: കുറച്ചു ദിവസങ്ങളായി നീണ്ടുനിൽക്കുന്ന അനിശ്ചിത്വത്തിനും അഭ്യൂഹങ്ങൾക്കും വിരാമമായി. ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും. തന്റെ കരാർ കഴിയുന്നതുവരെ ക്ലബ്ബിൽ യ്‌തുടരുമെന്നും താരം വ്യക്തമാക്കി.അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം നിലാപാട് അറിയിച്ചത്.

 

തന്റെ പ്രിയപ്പെട്ട ക്ലബ്ബിനെ പോരാട്ടത്തിലേക്ക് വലിച്ചിഴക്കുന്നത് തടയുന്നതിന് കരാർ അവസാനിക്കുന്ന അടുത്ത വർഷം ജൂൺ വരെ ക്ലബിൽ തുടരുമെന്ന് താരം പ്രഖ്യാപിച്ചു അതേസമയം ഫ്രീ ട്രാൻസ്ഫർ ആയ്യി ക്ലബ് വിട്ടുപോവാൻ താരത്തെ അനുവദിക്കില്ല എന്ന് ക്ലബ്ബും വ്യക്തമാക്കിയിരുന്നു . 6000 കോടിയോളം വരുന്ന റിലീസിങ് ക്ലോസ് തുക നല്‍കി മെസ്സിയെ സ്വന്തമാക്കാന്‍ ക്ലബ്ബുകള്‍ക്ക് കഴിയാതിരുന്നതും പുതിയ തീരുമാനത്തെ സ്വാധീനിച്ചു.

 


ഞാൻ ബാഴ്സലോണയെ സ്നേഹിക്കുന്നു . ഇതിലും മികച്ചൊരു ഇടം എനിക്ക് ലോകത്തെവിടെയും ലഭിക്കുകയില്ല . പക്ഷെ അപ്പോഴും തീരുമാനം എടുക്കാൻ എനിക്ക് അവകാശമുണ്ട് പുതിയ ലക്ഷ്യങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാനായിരുന്നു എന്റെ തീരുമാനം നാളെ മുതൽ ഞാൻ വീണ്ടും ബാഴ്‌സയിലേക്ക് തിരിച്ചുപോകും...ആഗസ്റ്റ് അവസാനത്തോടെയാണ് 16 സീസണുകളിലായി കളിക്കുന്ന ബാഴ്‌സ വിടുമെന്ന് മെസ്സി പ്രഖ്യാപിച്ചത് .

OTHER SECTIONS