ലോക വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും ഇന്ത്യന്‍ കുതിപ്പ്

By sruthy sajeev .30 Nov, 2017

imran-azhar

 

ലോസ് ആഞ്ചല്‍സ്: ലോക ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം രചിച്ച് ഇന്ത്യന്‍ താരം മിരാഭായ് ചാനു. കര്‍ണം മലേ്‌ളശ്വരിക്കുശേഷം ലോക വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷ
ിപ്പില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയാണ് മിരാഭായിയുടെ നേട്ടം. 48 കിലോ വിഭാഗത്തില്‍ ക്‌ളീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 109 കിലോഗ്രാം ഉയര്‍ത്തി ഒന്നാം സ്ഥാനത്തെത്തിയ മ
ിരാഭായ് ചാനു സ്‌നാച്ചില്‍ 85 കിലോഗ്രാം ഉയര്‍ത്തി രണ്ടാമതെത്തി. 194 കിലോയുമായി 48 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ താരം സ്വര്‍ണം നേടുകയായിരുന്നു. വനിതകള
ുടെ 48 കിലോഗ്രാം വിഭാഗത്തില്‍ ഇത് പുതിയ ലോക റിക്കാര്‍ഡാണ്. നേരത്തെ, ഒളിന്പിക് വെങ്കലമെഡല്‍ ജേതാവ് കൂടിയായ, ഇന്ത്യയുടെ കര്‍ണം മലേ്‌ളശ്വരി 1994, 95
വര്‍ഷങ്ങളില്‍ ലോക ഭാരോദ്വഹന ചാന്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയിരുന്നു.

 

OTHER SECTIONS