By Web Desk.10 11 2020
ദുബായ്: ഐപിഎല്ലിലെ അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഡൽഹിക്കെതിരെ 157 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ ഇന്ത്യൻസിന് ആദ്യ 2 വിക്കറ്റുകൾ നഷ്ടമായി. 12 പന്തിൽ 20 റൺസുമായി ക്വിന്റൺ ഡികോക്ക്, 20 പന്തിൽ 19 റൺസുമായി സൂര്യകുമാർ യാദവ് എന്നിവരാണ് പുറത്തായത്. 43 പന്തിൽ 64 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ, 9 പന്തിൽ 9 റൺസ് നേടിയ ഇഷാൻ കിഷൻ എന്നിവരാണ് ക്രീസിൽ. ജയിക്കാനായി 36 പന്തിൽ 41 റൺസാണ് മുംബൈക്ക് നേടേണ്ടത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് എടുത്തത്. 38 പന്തിൽ 4 ബൗണ്ടറിയും, 2 സിക്സറുമടക്കം 56 റൺസ് നേടിയ ഋഷഭ് പന്തും 50 പന്തിൽ 6 ബൗണ്ടറിയും 2 സിക്സറുമടക്കം 65 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്നാണ് ഡൽഹിക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 3.3 ഓവറിൽ 22-3 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ ഡൽഹി. സ്റ്റോയിനിസിന് പകരം ക്രീസിലെത്തിയത് അജിങ്ക്യ രഹാനെയാണ്. ധവാന് ഒരു വശത്ത് നന്നായി ബാറ്റ് ചെയ്തെങ്കിലും രഹാനെയ്ക്ക് തിളങ്ങാനായില്ല. വെറും രണ്ട് റണ്‍സെടുത്ത താരത്തെ പുറത്താക്കി ബോള്‍ട്ട് രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. മുംബൈയ്ക്ക് വേണ്ടി ബോള്‍ട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കോള്‍ട്ടര്‍ നൈല്‍ രണ്ട് വിക്കറ്റ് നേടി. ജയന്ത് യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി.