ഐപിഎല്ലിൽ ഇന്ന് എൽ- ക്ലാസിക്കോ പോരാട്ടം

By Sooraj Surendran.23 10 2020

imran-azhar

 

 

ഷാർജ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസിനെ നേരിടും. ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തു. ഉദ്‌ഘാടന മത്സരത്തിൽ ഏറ്റുവാങ്ങിയ തോൽവിക്ക് പകരം ചോദിക്കാനാകും ഇന്ന് മുംബൈ കളത്തിലിറങ്ങുക. അതേസമയം ഐപിഎൽ ചരിത്രത്തിൽ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോകുന്ന ചെന്നൈ മുഖം രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ചെന്നൈയില്‍ മൂന്ന് മാറ്റങ്ങളാണുള്ളത്. വാട്‌സണ്‍, കേദാര്‍ ജാദവ്, പീയുഷ് ചൗള എന്നിവര്‍ക്ക് പകരം ഇമ്രാന്‍ താഹിര്‍, ഋതുരാജ് ഗെയ്ക്വാദ്, നാരായണ്‍ ജഗദീശന്‍ എന്നിവര്‍ ടീമിലിടം നേടി. നിലവില്‍ 10 കളികളില്‍ നിന്നും വെറും മൂന്ന് വിജയങ്ങള്‍ മാത്രമുള്ള ചെന്നൈ അവസാന സ്ഥാനത്താണ്. 29 തവണ ഇരുടീമുകളും ഐ.പി.എല്ലില്‍ കൊമ്പുകോര്‍ത്തപ്പോള്‍ 17 തവണ മുംബൈ വിജയം സ്വന്തമാക്കി. മുംബൈയിൽ ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഇഷാന്‍ കിഷന്‍ എന്നിവരുടെ ബാറ്റിംഗ് മികവും, ബുംറ, ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചാഹര്‍, കോള്‍ട്ടര്‍ നൈല്‍ എന്നിവരടങ്ങുന്ന ബൗളിംഗ് നിരയും ടീമിന് ഗുണം ചെയ്യും.

 

OTHER SECTIONS