'ദിൽ സേ മുംബൈ' നമ്പർ 1..!

By Sooraj Surendran.23 10 2020

imran-azhar

 

 

ഷാർജ: ഷാർജയിൽ തലപ്പടയെ പഞ്ഞിക്കിട്ട് മുംബൈയുടെ ചുണക്കുട്ടികൾ. ചെന്നൈ ഉയർത്തിയ 115 റൺസ് വിജയലക്ഷ്യം 12.2 ഓവറുകൾ പിന്നിട്ടപ്പോൾ തന്നെ മുംബൈ അനായാസം മറികടന്നു. 37 പന്തിൽ 5 ബൗണ്ടറിയും 2 സിക്സറുമടക്കം 46 റൺസ് നേടിയ ക്വിന്റൺ ഡികോക്കും, 37 പന്തിൽ 6 ബൗണ്ടറിയും 5 സിക്സറുമടക്കം 68 റൺസുമായി 68 റൺസ് നേടിയ ഇഷാൻ കിഷനും ചേർന്ന് മുംബൈയുടെ ജയം അനായാസമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 114 റൺസാണ് നേടിയത്. 47 പന്തിൽ 52 റൺസ് നേടിയ സാം കരൺ ആണ് പരാജയത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തിയ ചെന്നൈയെ കൈപിടിച്ചുയർത്തിയത്.

 

ട്രെന്റ് ബോള്‍ട്ട് ഋതുരാജ് ഗെയ്ക്വാദിനെ (0) ആദ്യ ഓവറിൽ തന്നെ മടക്കി. റായുഡുവിനെ പുറത്താക്കി ബുംറ വീണ്ടും ചെന്നൈക്ക് പ്രഹരമേല്പിച്ചു. പിന്നാലെ ക്രീസിലെത്തിയ ഫാഫ് ഡുപ്ലെസിസ് (1), എം എസ് ധോണി (16), ജഗദീശൻ (0), ജഡേജ (7), ദീപക് ചഹാർ (0), എന്നിവരും ഒന്നിനുപുറകെ ഒന്നായി പുറത്തായി. മുംബൈക്കായി ട്രെന്റ് ബോൾട്ട് 4 വിക്കറ്റും, ജസ്പ്രീത് ബുംറയും, രാഹുൽ ചഹാറും 2 വിക്കറ്റ് വീതവും വീഴ്ത്തി.

 

OTHER SECTIONS