ദൈവത്തിന്റെ പോരാളികൾക്ക് അഞ്ചാം ഐപിഎൽ കിരീടം

By Web Desk.10 11 2020

imran-azhar

 

 

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ചാം കിരീടം മുത്തമിട്ട് മുംബൈ ഇന്ത്യൻസ്. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ 5 വിക്കറ്റുകൾ ശേഷിക്കെയാണ് മുംബൈ മറികടന്നത്. 51 പന്തിൽ 5 ബൗണ്ടറിയും 4 സിക്സറുമടക്കം 68 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയും, 19 പന്തിൽ 3 ബൗണ്ടറിയും 1 സിക്സുമടക്കം 33 റൺസ് നേടിയ ഇഷാൻ കിഷനുമാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. ജയത്തോടെ ഐപിഎല്ലിലെ അഞ്ചാം കിരീടമാണ് മുംബൈ സ്വന്തമാക്കിയത്.

 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് എടുത്തത്. 38 പന്തിൽ 4 ബൗണ്ടറിയും, 2 സിക്സറുമടക്കം 56 റൺസ് നേടിയ ഋഷഭ് പന്തും 50 പന്തിൽ 6 ബൗണ്ടറിയും 2 സിക്സറുമടക്കം 65 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്നാണ് ഡൽഹിക്ക് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. 3.3 ഓവറിൽ 22-3 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ ഡൽഹി. സ്റ്റോയിനിസിന് പകരം ക്രീസിലെത്തിയത് അജിങ്ക്യ രഹാനെയാണ്. ധവാന്‍ ഒരു വശത്ത് നന്നായി ബാറ്റ് ചെയ്‌തെങ്കിലും രഹാനെയ്ക്ക് തിളങ്ങാനായില്ല. വെറും രണ്ട് റണ്‍സെടുത്ത താരത്തെ പുറത്താക്കി ബോള്‍ട്ട് രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. മുംബൈയ്ക്ക് വേണ്ടി ബോള്‍ട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കോള്‍ട്ടര്‍ നൈല്‍ രണ്ട് വിക്കറ്റ് നേടി. ജയന്ത് യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി.

 

ചെന്നൈയ്ക്കു വയസായി, ധോനിക്കും! Is Dhoni and CSK Team 2020 To Retire IPL 2020 ?

 

 

 

OTHER SECTIONS