രാജസ്ഥാന്റെ മോഹങ്ങൾ തകർത്ത് പ്ളേ ഓഫ് മുംബൈ ഇന്ത്യൻസ്; ഇഷാൻ കിഷന് അർധസെഞ്ചുറി

By സൂരജ് സുരേന്ദ്രന്‍.05 10 2021

imran-azhar

 

 

ഷാര്‍ജ: ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 8 വിക്കറ്റിന് തകര്‍ത്ത് പ്ളേ ഓഫ് സാധ്യതകൾ സജീവമാക്കി മുംബൈ ഇന്ത്യൻസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 91 റൺസ് എന്ന വിജയലക്ഷ്യം 8.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ മറികടന്നത്.

 

25 പന്തിൽ 50 റൺസ് നേടിയ ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനം മുംബൈയുടെ ജയം വേഗത്തിലാക്കി. രോഹിത് ശർമ്മ (22), സൂര്യകുമാർ യാദവ് (13) എന്നിവരാണ് പുറത്തായത്. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

 

ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനം ശരിവെക്കുന്ന ബൗളിംഗ് പ്രകടനമാണ് ഇന്ന് മുംബൈ ബൗളർമാർ പുറത്തെടുത്തത്.

 

ലൂയിസ് (24), ജയ്‌സ്വാൾ (12), ഡേവിഡ് മില്ലർ (15), രാഹുൽ തേവാട്ടിയ (12) എന്നിവരൊഴികെ മറ്റാരും മുംബൈ നിരയിൽ രണ്ടക്കം കടന്നില്ല.

 

3 റൺസുമായി നായകൻ സഞ്ജു സാംസൺ കൂടി പുറത്തായതോടെ രാജസ്ഥാൻ ഏറെക്കുറെ അപകടം മണത്തിരുന്നു.

 

4 ഓവറിൽ വെറും 14 റൺസ് വഴങ്ങി 4 വിക്കറ്റ് നേടിയ കോൾട്ടർനീൽ ആണ് രാജസ്ഥാന്റെ നട്ടെല്ലൊടിച്ചത്.

 

4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ജിമ്മി നീഷത്തിന്റെ പ്രകടനം കൂടിയായപ്പോൾ രാജസ്ഥാന്റെ പതനം പൂർണമായി. ജസ്പ്രീത് ബുംറ 2 വിക്കറ്റുകളും നേടി.

 

OTHER SECTIONS